കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വികസനപദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും വിവരവിനിമയവും ലക്ഷ്യമിട്ട് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും വിവരവിനിമയവും ലക്ഷ്യമിട്ട് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പ്രത്യേക ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമസഭയില്‍ അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി. പി ,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ പി. സി, പട്ടികവര്‍ഗ്ഗ വികസന പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ കുഞ്ഞിക്കണ്ണന്‍ വരയില്‍ എന്നിവര്‍ പട്ടികവര്‍ഗ്ഗ വികസന പദ്ധതികള്‍, ലഭ്യമായ ആനുകൂല്യങ്ങള്‍, പദ്ധതികളുടെ പ്രയോജനം എന്നിവ സംബന്ധിച്ച് സംസാരിച്ചു.


പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും അര്‍ഹരായവര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ചും ഗ്രാമസഭയില്‍ വിശദീകരണം നല്‍കി.
ജനപ്രതിനിധികള്‍, ഊരുമൂപ്പന്മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വിവിധ ഊരുകളില്‍ നിന്നായി 150-ഓളം പേര്‍ പ്രത്യേക ഗ്രാമസഭയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *