രാജപുരം: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ഹരിതവിദ്യാലയ ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌കോടോം ബേളൂര്‍ പഞ്ചായത്തില്‍ ബേളൂര്‍ ഗവ യു.പി സ്‌കൂളില്‍ തുടക്കമായി. കോടോം ബേളൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍മാന്‍ ഭൂപേഷ് കെ ഉദ്ഘാടനം ചെയ്തു.വാര്‍ഡ്‌മെമ്പര്‍ ടി കൃഷ്ണന്‍ അധ്യക്ഷനായി. ശുചിത്വ മിഷന്‍ ആര്‍.പി സി.പി വി വിനോദ്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.വി സുമിത്രന്‍ ശുചിത്വ ക്ലാസ്സ് നടത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി.ടി. എ. പ്രസിഡന്റ് ഹരീഷ്‌കുമാര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രിയ എം.പി .ധന്യ എ. നളിനിഗോപിനാഥന്‍ . ബിന്ദു എം ,രമ്യ എ, ഇന്ദിര പി എന്നിവരുമായി കുട്ടികള്‍ അഭിമുഖം നടത്തി. ശുചിത്വ പരിപാല നത്തില്‍ ഹരിത കര്‍മ്മസേനയുടെ സേവനം തിരിച്ചറിഞ്ഞു. സ്‌കൂളില്‍ സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കോ ക്ലബ്ബിന്റെ നിതൃത്വത്തില്‍ തുടക്കം കുറിച്ചു .ഹെഡ്മാസ്റ്റര്‍ എം രമേശന്‍ സ്വാഗതവും സ്‌കൂള്‍ അധ്യാപിക കെ ലേഖ നന്ദിയും പറഞ്ഞു.ധന്യ, രജിന, നിഷ, സുചിത്ര, സൗദത്ത്, സജിന, വസുധ, പ്രിയങ്ക, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.