സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ഔദ്യോഗികമായി ചുമതലയേറ്റു.

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2026-27 അധ്യയനവര്‍ഷത്തെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ഔദ്യോഗികമായി ചുമതലയേറ്റു.സ്‌കൂള്‍ ഹെഡ് ബോയ് ജെസ്സെ ഒലിവര്‍ റോഡ്രിഗ്സ്,ഹെഡ് ഗേള്‍ നിവേദ്യ പവിത്രന്‍,ആര്‍ട്‌സ് സെക്രട്ടറി ദേവാഞ്ചന വി ,സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ദേവദര്‍ശ്, സ്റ്റുഡന്റ് എഡിറ്റര്‍ അല്‍ഫോണ്‍സ് അലക്‌സ് എന്നിവരും മറ്റ് വിവിധ ഹൗസ് ക്യാപ്റ്റന്‍മാര്‍, വൈസ് ക്യാപ്റ്റന്‍മാര്‍ എന്നിവരും ആണ് ചുമതലയേറ്റത് . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്ന രാജപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ കൗണ്‍സില്‍ ലീഡര്‍മാരെ ബാഡ്ജ് അണിയിച്ച് ഔദ്യോഗിക സ്ഥാനോഹരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര, പി ടി എ പ്രസിഡണ്ട് ടിറ്റോ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *