രാജപുരം:
ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍
വായനശാലയുടെ 10-ാം വാര്‍ഷിക ആഘോഷവും, എസ്എസ്എല്‍സി, പ്ലസ്ടു അനുമോദനവും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി എല്‍ റോയി അധ്യക്ഷനായി. സിനിമ, നാടക നടന്‍ കൂക്കള്‍ രാഘവന്‍ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡന്റ് ജെയിന്‍ പി വര്‍ഗീസ് ഉപഹാര വിതരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്റ് എ കെ രാജേന്ദ്രന്‍, വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമന്‍, വനിതാവേദി കണ്‍വീനര്‍ ഇ രാജി, കുടുംബശ്രീ സെക്രട്ടറി മഞ്ജുള രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി അഗസ്റ്റ്യന്‍ കെ മാത്യു സ്വാഗതവും, ഭരണസമിതി അംഗം അഭിജിത്ത് നളിനാക്ഷന്‍ നന്ദിയും പറഞ്ഞു.