രാജപുരം: കാര്‍ഷിക വിളകളുടെ രോഗബാധ മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പണി ചിലവും, രാസ -ജൈവ വളങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവും തേങ്ങയുടെ വില തകര്‍ച്ചയും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും
നാളികേര വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും, കിലോഗ്രാമിന് കുറഞ്ഞത് 65 രൂപയെങ്കിലും അടിസ്ഥാന വില (തറവില) നിശ്ചയിച്ച് സംഭരണം ഊര്‍ജ്ജിതമാക്കണമെന്നും,
രോഗബാധ മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അഖിലേന്ത്യാ കിസാന്‍ സഭ കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൈനിക്കര ജോയ്‌സ് ഹോം സ്റ്റേയില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ കിസാന്‍ സഭ (അകഗട) കള്ളാര്‍ പഞ്ചായത്ത് തല കണ്‍വെന്‍ഷനിലാണ് കര്‍ഷകര്‍ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തു
കണ്‍വെന്‍ഷന്‍ കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് രാജു ഒ ജെ അധ്യക്ഷത വഹിച്ചു.സി. പി. ഐ ജില്ലാ കമ്മിറ്റി അംഗം എ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
കിസാന്‍ സഭ കള്ളാര്‍ പഞ്ചായത്ത് പുതിയ കമ്മിറ്റി പ്രസിഡന്റായി ഒ ജെ രാജു (പ്രസിഡന്റ് ),പി ജെ സാമുവല്‍ (സെക്രട്ടറി ),എം രഞ്ജിത്ത് നമ്പ്യാര്‍ (വൈസ് പ്രസിഡന്റ് ) മാത്യു കുരുവിള (ജോയിന്റ് സെക്രട്ടറി ), ശംസുദ്ധീന്‍( ട്രഷറര്‍ )കമ്മിറ്റി അംഗങ്ങളായി കെ.കുഞ്ഞികൃഷ്ണന്‍ നായര്‍,ഹമീദ് എ സാമുവല്‍ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.