രാജപുരം:കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനാ മത്സരം നടത്തി. 142 കുട്ടികളും മത്സരത്തില്‍ പങ്കെടുത്തു. ഓരോ ക്ലാസിലും വിജയിച്ചവര്‍ക്ക് പി ടി എ പ്രസിഡന്റ് ഉമ്മര്‍ പുണൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ രചനകള്‍ ചേര്‍ത്ത് ഒരു പതിപ്പ് നിര്‍മ്മിച്ചു .സ്‌കൂള്‍ ലീഡറിന് കൈമാറി പതിപ്പിന്റെ പ്രകാശന കര്‍മ്മം പി ടി എ പ്രസിഡന്റ് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ പ്രശാന്ത് പി ജി അധ്യാപകരായ രാജന്‍ ചുള്ളി, അനില്‍കുമാര്‍ കെ , സ്റ്റാഫ് സെക്രട്ടറി സുമതി എം, അനധ്യാപകന്‍ ഭാസ്‌കരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.