രാജപുരം: ലഹരി വിരുദ്ധ സന്ദേശം വിളിച്ചറിയിച്ചു കൊണ്ട് രാജപുരം ജനമൈത്രി പോലീസും ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌കൂളും ചേര്‍ന്ന് പൂടംകല്ലില്‍ നിന്നും രാജപുരത്തേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജപുരം എസ് എച്ച് ഒ സന്തോഷ് കെ ഉദ്ഘാടനം ചെയ്തു.കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജെയിന്‍ പി വര്‍ഗീസ്,ഹെഡ്മാസ്റ്റര്‍ സജി മാത്യു , അധ്യാപിക സെല്‍മ കെ ജെ ,പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഷിജു പി ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ക്ലാസ് കാസര്‍ഗോഡ് എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത് എടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞചെല്ലി കൊടുക്കുകയും ചെയ്തു. എന്‍എസ്എസ്, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് കുട്ടികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. രാജപുരം ടൗണില്‍ എന്‍ എസ് എസ് കുട്ടികള്‍ ഫ്‌ലാഷ്‌മോബും അവതരിപ്പിച്ചു.