മേക്കപ്പ് മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റിജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു

നീലേശ്വരം: മേക്കപ്പ് മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി (മാക്)ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സ്‌കൂള്‍ കലോത്സവങ്ങളിലെ മേക്കപ്പ്, വസ്ത്രധാരണം എന്നിവയ്ക്ക് അംഗീകൃത മേകപ്പ് ആര്‍ട്ടിസ്റ്റുകളെ മാത്രം വിളിക്കാന്‍ അധികൃതര്‍ തീരുമാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നീലേശ്വരം ജനതാ കലാസമിതിയില്‍നടന്ന കണ്‍വന്‍ഷന്‍. സംസ്ഥാന പ്രസിഡന്റ് രാജേഷ് ക്രിസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് വരദ നാരായണന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജോയിന്‍ സെക്രട്ടറി സുബി വടകര സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി ജനാര്‍ദനന്‍ കാഞ്ഞങ്ങാട് സംസാരിച്ചു. ഐഡി കാര്‍ഡ്, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും, മേക്കപ്പ് മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും, വെല്‍ഫെയര്‍ ഫണ്ട്, ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ എന്നിവ നടപ്പാക്കാനും, മത്സരവേദികളില്‍ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുവത്തൂര്‍ സ്വാഗതവും ട്രഷറര്‍ അജേഷ്കൊച്ചി നന്ദിയുംപറഞ്ഞു.

ഭാരവാഹികള്‍ : വരദ നാരായണന്‍ (പ്രസിഡന്റ ), റെജി കമ്പല്ലൂര്‍ (വൈസ് പ്രസിഡന്റ്), വിജയകുമാര്‍ ചെറുവത്തൂര്‍ (സെക്രട്ടറി), അജിത് കുമാര്‍ തളിപ്പറമ്പ് (ജോ. സെക്രട്ടറി), അജേഷ് കൊച്ചി (ട്രഷറര്‍)

Leave a Reply

Your email address will not be published. Required fields are marked *