രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും കൃഷി ഭവന്‍ ഹാളില്‍ വെച്ച് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മകുമാരി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ജെയിംസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ അജിത്, പഞ്ചായത്തംഗങ്ങളായ റീന തോമസ്, കെ കെ വേണുഗോപാല്‍, എന്‍ വിന്‍സന്റ്, ഷിബു, ബിജിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞാറ്റുവേല ചന്തയുടെ ഭാഗമായി കര്‍ഷകര്‍ ഉണ്ടാക്കിയ വിവിധ നടീല്‍ വാതുക്കളുടെ വിപണനവും, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിതരണവും നടന്നു. കര്‍ഷക സഭയുടെ ഭാഗമായി കര്‍ഷകരുമായി മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു . മുഖാമുഖം പരിപാടിയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്കും, നിര്‍ദ്ദേശങ്ങള്‍ക്കും, പരാതികള്‍ക്കും കൃഷി ഓഫീസര്‍ മധുസൂദനന്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ മറുപടി നല്‍കി. കൃഷി ഓഫീസര്‍ മധുസൂദനന്‍ സ്വാഗതവും, പദ്ധതി വിശദീകരണവും നടത്തി. കൃഷി അസിസ്റ്റന്റ് ചക്രപാണി നന്ദിയും പറഞ്ഞു.