ബളാല്‍ ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഭാ സംഗമം നടത്തി

വെള്ളരിക്കുണ്ട്: ബളാല്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2,3.4 വാര്‍ഡ് പരിധിയിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും മറ്റുമേഖലകളില്‍ മികവ് തെളിയിച്ച ജോര്‍ജ് ജോസഫ് ആഴാത്ത് . ടി അബ്ദുള്‍ ഖാദര്‍, വി വി മുകുന്ദന്‍ എന്നിവരേയും അനുമോദിച്ചു. യുഡിഎഫ് ജില്ല ലൈസന്‍ കമ്മിറ്റി അംഗം രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം സി വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ലത. ജില്ലാ പഞ്ചായത്ത് അംഗം ബിന്‍സി ജെയിന്‍ . മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം പി ജോസഫ് .
ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ വി മാധവന്‍ നായര്‍. അലക്‌സ് നെടികാല .യൂത്ത് കോണ്‍ഗ്രാസ് ജില്ലാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് മെംബര്‍ ടി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി രാഘവന്‍ സ്വാഗതവും ജോസ് വര്‍ഗീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *