പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയിലെ വാടകവീട്ടില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അസം സ്വദേശിനി നര്‍സീന ഖാത്തൂണ്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അസം നാഗോണ്‍ സ്വദേശി റബ്ബുല്‍ അമീനെ (40) പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 29 തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലെ വാടകവീട്ടിലായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ റബ്ബുല്‍ അമീന്‍ തന്റെ ഭാര്യാപിതാവിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തുക നല്‍കാത്തതിനെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ കടുത്ത തര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ ആക്രോശത്തിനൊടുവിലാണ് പ്രതി ക്രൂരത കാട്ടിയത്.
ജോലി ചെയ്യുന്ന പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നും കൊണ്ടുവന്ന കട്ടിപ്പൂളുള്ള മരത്തിന്റെ പലക ഉപയോഗിച്ച് റബ്ബുല്‍, നര്‍സീനയുടെ തലയ്ക്ക് ശക്തമായി അടിച്ചുവീഴ്ത്തുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ യുവതിയുടെ കഴുത്തില്‍ ഇതേ പലക ഉപയോഗിച്ച് ബലമായി അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് മരണം ഉറപ്പാക്കിയത്. ദമ്പതികളുടെ മൂന്ന് വയസ്സുകാരിയായ മകള്‍ ഈ സമയം തൊട്ടടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം റബ്ബുല്‍ അമീന്‍ സമീപത്തുതന്നെ വാടകയ്ക്ക് താമസിക്കുന്ന സ്വന്തം സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചു.
അഹീെ ഞലമറ: പകല്‍ ലഹരിവിരുദ്ധ നേതാവ്, രാത്രിയില്‍ എംഡിഎംഎ കച്ചവടം! പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച മയക്കുമരുന്ന്; യുവാവ് പിടിയില്‍
സഹോദരന്‍ ഉടന്‍ തന്നെ വാടകവീടിന്റെ ഉടമസ്ഥനെയും തുടര്‍ന്ന് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അയല്‍വാസികളും പരിസരവാസികളും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും പോലീസ് എത്തുന്നത് വരെ പ്രതിയായ റബ്ബുലിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയും ചെയ്തു. പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊല്ലപ്പെട്ട നര്‍സീനയുടെയും റബ്ബുലിന്റെയും മൂന്ന് വയസ്സുള്ള മകള്‍ ഇപ്പോള്‍ റബ്ബുലിന്റെ സഹോദരന്റെ സംരക്ഷണയിലാണ്.