യു.ഡി.എഫ്. മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗാരന്റി’യുടെ ഭാഗമായി സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നതാണ് കെ.എസ്.ആര്‍.ടി.സി. പ്രിയദര്‍ശിനി പദ്ധതി.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി ഓര്‍ഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ഏഴ് വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്രചെയ്യാവുന്നതാണ്.
ഏഴ് വിഭാഗം ബസുകളില്‍ ഇനി സൗജന്യ യാത്ര
കെ.എസ്.ആര്‍.ടി.സിയുടെ 3125 ഓര്‍ഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലായിരിക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യയാത്ര അനുവദിക്കുക. യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, പണം നല്‍കേണ്ടതില്ലെങ്കിലും ബസില്‍ കയറിയാല്‍ പഴയതുപോലെ ടിക്കറ്റ് നിര്‍ബന്ധമായും എടുത്തിരിക്കണം എന്നതാണ്.
ടിക്കറ്റില്ലെങ്കില്‍ പിഴ; ശ്രദ്ധിക്കേണ്ട നിയമങ്ങള്‍
സൗജന്യ യാത്രയാണെങ്കിലും ടിക്കറ്റ് എടുക്കാതിരിക്കുന്നത് കുറ്റകരമാണ്. ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. പ്രായം 5-നും 11-നും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്ക് ഈ യാത്രയില്‍ പകുതി ടിക്കറ്റ് എടുക്കണം. 12 വയസ്സ് കഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്ര തുടരാം. കൂടാതെ, സംവരണ സീറ്റുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ട്രാഫിക് നിയമങ്ങളും യാത്രക്കാര്‍ക്കും ഒരുപോലെ ബാധകമാണ്. സ്ത്രീകള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്കായുള്ള സംവരണ സീറ്റുകള്‍ മറ്റുള്ളവര്‍ മാനിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.