വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതോടെ യുഡിഎഫ് ബിജെപിയുടെ എ ടീമായി മാറി എം.വി. ജയരാജന്‍

ഭരണിക്കാവില്‍ ഇ. കാസിം അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ, യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍ രംഗത്തെത്തി. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതോടെ ബിജെപിയുടെ ‘ബി’ ടീമായിരുന്ന യുഡിഎഫ്, ഇപ്പോള്‍ അവരുടെ ‘എ’ ടീമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു.

ആര്‍എസ്എസിന്റെ പ്രാര്‍ത്ഥനാ ഗീതം ഏറ്റുചൊല്ലാന്‍ പോലും മടിയില്ലാത്തവരാണ് കേരളം ഭരിക്കുന്നതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ കക്ഷികള്‍ക്കെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടയ്ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണ്. ഇന്ത്യ ബ്ലോക്കിലെ മറ്റ് കക്ഷികള്‍ക്കെതിരെ ഇഡി റെയ്ഡ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍പ്പോലും അപലപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തൊഴിലാളി ദിനത്തില്‍ വി.ഡി. സതീശന്‍ അദാനിയുടെ ഫ്‌ലൈറ്റില്‍ മംഗലാപുരത്തെത്തി എന്‍ഡിഎ നേതാക്കളെ കണ്ടത് ബിജെപിയുമായുള്ള രഹസ്യ ഡീലിന്റെ ഭാഗമാണെന്ന് എം.വി. ജയരാജന്‍ ആരോപിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *