ലോര്‍ഡ്സിലെ വിജയാഘോഷം വിവാദത്തിലേക്ക് ബെന്‍ സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കും

ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്സ് ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. വിജയത്തിന് ശേഷം ചെല്‍സിയിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ച് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കുകയും, അവിടെയുണ്ടായിരുന്ന സാരാസെന്‍സ് റഗ്ബി ക്ലബ് താരവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതാണ് വിവാദമായത്.

ഈ സംഭവത്തിന് പിന്നാലെ സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആഷസ് പരമ്പരയിലെ 4-1 തോല്‍വിക്ക് ശേഷം താരങ്ങളുടെ അച്ചടക്ക കാര്യത്തില്‍ ECB കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ഓവല്‍ ടെസ്റ്റില്‍ നിന്ന് സ്റ്റോക്‌സിനെയും അറ്റ്കിന്‍സണെയും ഒഴിവാക്കാന്‍ സാധ്യതയുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബെന്‍ സ്റ്റോക്‌സിന് പകരമായി ഹാരി ബ്രൂക്കിനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നതായാണ് സൂചന. വിജയത്തിന്റെ തിളക്കത്തിനിടെ പുറത്തുവരുന്ന ഈ അച്ചടക്ക നടപടി ഇംഗ്ലീഷ് ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *