ഒറ്റനോട്ടത്തില്‍ സാധാരണക്കാരായ ഒരു കുടുംബം. എന്നാല്‍, അവരുടെ മനസ്സിനുള്ളില്‍ ഒളിഞ്ഞിരുന്നത് ചോരമണക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ ആസൂത്രണമായിരുന്നു. കോടികള്‍ വിലമതിക്കുന്ന പൂര്‍വ്വിക സ്വത്ത് സ്വന്തമാക്കാന്‍ ഡല്‍ഹി സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ബര്‍ദ്ധമാന്‍ ദമ്പതികളുടെ വാര്‍ത്ത ഇപ്പോള്‍ രാജ്യത്തൊട്ടാകെ ഞെട്ടല്‍ ഉളവാക്കുകയാണ്.
2023 മുതല്‍ ബര്‍ദ്ധമാനിലെ പ്രൊഫസറുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഈ ദമ്പതികള്‍. അവിടെയുള്ള സ്വത്ത് സ്വന്തമാക്കാന്‍ ഇവര്‍ പലതവണ പ്രൊഫസറെ സമീപിച്ചിരുന്നു. സഹോദരങ്ങള്‍ പോലും വില്‍പ്പനയ്ക്ക് തയ്യാറായെങ്കിലും, തന്റെ മുത്തച്ഛന്റെ ഓര്‍മ്മകള്‍ പേറുന്ന ആ സ്ഥലം വില്‍ക്കാന്‍ പ്രൊഫസര്‍ വിസമ്മതിച്ചു. സ്ഥലം ഒഴിയണമെന്ന് അവര്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയതോടെ, അവളെ ഇല്ലാതാക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നാണ് 13 വയസ്സുള്ള മകനെയും കൂട്ടി ഇവര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. സംശയം തോന്നാതിരിക്കാന്‍ സാധാരണ കുടുംബത്തെപ്പോലെ അഭിനയിച്ച അവര്‍, ബിഹാറില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള മറ്റുള്ളവരുടെ പേരില്‍ വ്യാജമായി എടുത്ത ധഅമറവമമൃ ഞലറമരലേറപ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. സിസിടിവി നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലതവണ വസ്ത്രം മാറി, ടാക്‌സികളിലും ഓട്ടോറിക്ഷകളിലുമായി മാറി മാറി സഞ്ചരിച്ചു. ലിഫ്റ്റുകള്‍ക്ക് പകരം പടികള്‍ ഉപയോഗിക്കാനും ഇവര്‍ ശ്രദ്ധിച്ചു.
ജൂണ്‍ 6-ന് പ്രൊഫസറെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഡല്‍ഹി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഇലക്ട്രോണിക് നിരീക്ഷണമാണ് ദമ്പതികളെ കുടുക്കിയത്. ജൂണ്‍ 7-ന് ബര്‍ദ്ധമാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവര്‍ പിടിയിലായി. പ്രൊഫസറുടെ മൊബൈല്‍ ഫോണ്‍, കൊലയ്ക്ക് ഉപയോഗിച്ച റേസര്‍, വസ്ത്രങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇവര്‍ ഇപ്പോള്‍ ട്രാന്‍സിറ്റ് റിമാന്‍ഡിലാണ്.