രാജപുരം: പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം മെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരന് നിവേദന നല്‍കി. കള്ളാര്‍ , കോടോം- ബേളൂര്‍ , ബളാല്‍ ,പനത്തടി , കുറ്റിക്കോല്‍ , കര്‍ണാടക സംസ്ഥാനത്തെ കരിക്കൈ പഞ്ചായത്ത് എന്നി മലയോര പഞ്ചായത്തുകളിലെ ആളുകള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് ഇത്. കഴിഞ്ഞ ആറുമാസം കാലമായി നേരാംവണ്ണം രാത്രികാല സേവനം പോലും ഇല്ലാത്ത അവസ്ഥയിലെയാണ് ഉള്ളത്. പി എസ് സി കിട്ടിവരുന്ന ഡോക്ടര്‍മാരുടെ എണ്ണം പരിമിതമായത് ഇതിന് ഒരു കാരണമാണ്. മലയോരത്തെ എസ് സി /എസ് ടി വിഭാഗക്കാരും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും അടങ്ങുന്ന ഒരു പ്രദേശമാണിത്, ഒരു താലൂക്ക് ആശുപത്രിക്ക് മൂന്ന് സിവില്‍ സര്‍ജന്മാര്‍ നിര്‍ബന്ധമായും വേണമെന്നിരിക്കെ ഒരാള്‍ മാത്രമാണ് രേഖയില്‍ ഉള്ളത്.അദ്ദേഹം ദീര്‍ഘകാലം അവധിയിലാണ്), കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍ (ഇങഛ) 4 പേര്‍ വീണ്ടെടുത്ത് 2പേര്‍ മാത്രമാണുള്ളത്.6അസ്സി.സര്‍ജന്മാര്‍ വേണ്ടെടിത്ത് 2 പേര്‍ മാത്രമാണുള്ളത് സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ജനറല്‍ മെഡിസിന്‍ ആളില്ല.
ഗൈനക്കോളജി വിഭാഗത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ പൂര്‍ത്തിയായെങ്കിലും ആ വിഭാഗത്തില്‍ ആരെയും നിയമിച്ചിട്ടില്ല. മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ രാത്രികാല സേവനം മുടങ്ങാതെ ലഭിക്കുന്നതിനുവേണ്ട മേല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മധു ബാലൂര്‍ നിവേദനം നല്‍കി.