രാജപുരം: കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ റാണിപുരത്ത് ലോക പരിസ്ഥിതി ദിനാചരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ജെ ജെയിംസ് വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം ഷിബു , പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു , വന സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി, സെക്രട്ടറി എ കെ ശിഹാബുദീന്‍, ട്രഷറര്‍ എം.കെ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നടല്‍, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ , അധിനിവേശ സസ്യ നിര്‍മാര്‍ജനം, പ്ലാസ്റ്റിക്ക് മാലിന്യ ശുചീകരണം എന്നിവയും നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി വിമല്‍ രാജ്, വിഷ്ണു കൃഷ്ണന്‍ , സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ വരകുകാലായില്‍ എസ് സുമതി, വാച്ചര്‍ കം ഗൈഡുമാരായ അരുണ്‍ ജാണു ,കെ സുരേഷ്, സി എങ്കപ്പു എന്നിവര്‍ നേതൃത്വം നല്കി.