രാജപുരം: പനത്തടിയിലെ വ്യാപാരി തച്ചര്‍കടവിലെ കെ.എന്‍.വേണു (51) നിര്യാതനായി. ലയണ്‍സ് ക്ലബ് കോളിച്ചാല്‍ യൂണിറ്റ് മുന്‍ പ്രസിഡന്റ്, കെവിവിഇഎസ് പനത്തടി യൂണിറ്റ് പ്രസിഡന്റ്, ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സിപിഎം പനത്തടി ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഭാര്യ: സരിത (ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: അരുന്ധതി (നഴ്സിങ് വിദ്യാര്‍ഥി), അരുള്‍ ശങ്കര്‍ (വിദ്യാര്‍ഥി ജിഎച്ച്എസ്എസ് ബളാംതോട്). സഹോദരന്‍: പരേതനായ രാഘവന്‍ നായര്‍.പിതാവ്: പരേതനായ നാരായണ പൊതുവാള്‍, മാതാവ്: പരേതയായ തമ്പായി അമ്മ.