ചുള്ളിക്കര : എസ് വൈ എസ് ചുള്ളിക്കര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി പൂടങ്കല്ല് ചാച്ചാജി ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു.
.എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി റാഷിദ് ഹിമമി സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സ്വാന്തനം സെക്രട്ടറി നൗഷാദ് ചുള്ളിക്കര,യൂണിറ്റ് പ്രസിഡന്റ് ജുനൈദ് എം, സ്‌കൂള്‍അധികൃതര്‍ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാര്‍, പി ടി എ കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും അവരുടെ ക്ഷേമം മുന്‍നിര്‍ത്തിയുമാണ് സംഘടന ഇത്തരമൊരു മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
യൂണിറ്റ് കമ്മിറ്റിയുടെ ഈ മികച്ച പ്രവര്‍ത്തനത്തിന് സ്‌കൂള്‍ അധികൃതരും അധ്യാപകരും ചടങ്ങില്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി.