കള്ളാര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം വര്‍ണ്ണാഭമായി മാലക്കല്ല് സ്‌കൂളില്‍ നടന്നു.

രാജപുരം : പുതിയ അധ്യയന വര്‍ഷത്തിന് ഉജ്ജ്വല തുടക്കം കുറിച്ച് സെന്റ് മേരീസ് എ.യു.പി. സ്‌കൂള്‍ മാലക്കല്ല് പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ഡിനോ കുമ്മാനിക്കാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ. ഉദ്ഘാടനം ചെയ്തു.
സീനിയര്‍ അസിസ്റ്റന്റ് ജോയ്‌സ് ജോണ്‍ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റുകളുടെ വിതരണം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ സ്‌കൂളിന്റെ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു.
സ്‌കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പഞ്ചായത്തംഗം മിനി ഫിലിപ്പ് പ്രകാശനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ശിവമൗലിയുടെ സംഗീതാവതരണവും എല്‍.പി., യു.പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ നൃത്തപരിപാടികളും അരങ്ങേറി. ചടങ്ങിന് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ. സ്‌കൂള്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി മോള്‍സി തോമസ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *