പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം നടന്നു

രാജപുരം:കള്ളാര്‍ ഗ്രാമപഞ്ചായത്ത്ചാച്ചാജി എം സി ആര്‍ സി യിലെ2026-27അധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്നു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയി പി എല്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉത്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡാലിയ മാത്യു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത പി , വൈസ് പ്രസിഡന്റ് സിഡി എസ് ചെയര്‍പേഴ്‌സണ്‍ രമ ബി , പഞ്ചായത്തംഗങ്ങളായ ലിറ്റി ജോസ് , ഗിരീഷ് , ശ്രീവിദ്യ മിനി ഫിലിപ്പ്, പഞ്ചായത്ത്സെക്രട്ടറി ശ്രീമതി പ്രേമ എഎന്നിവര്‍ സംസാരിച്ചു. പ്രവേശനോല്‍സവത്തിന് മധുരം നല്‍കി ശ്രീ മുഹമ്മദ് കുഞ്ഞി ഒക്ലാവ് കുട്ടികളെ സന്തോഷിപ്പിച്ചു. സുന്നി യൂത്ത് ഫെഡറേഷന്‍ ഭാരവാഹികള്‍ കുട്ടികള്‍ക്ക് നോട്ടുബുക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. യോഗത്തില്‍ കുടുംബശ്രീ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സോയ , സിഡി എസ് ഭാരവാഹികളും, നാട്ടുകാരും പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ കെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *