ഗവണ്‍മെന്റ് യു.പി.സ്‌ക്കൂള്‍ ചെമ്മനാട് വെസ്റ്റ്റ്റ് പ്രവേശനോത്സവം ആഘോഷമാക്കി

ചെമ്മനാട്: ചെമ്മനാട് വെസ്റ്റ് ഗവ: യു.പി.സ്‌കൂളില്‍
പുതിയ അധ്യയന വര്‍ഷത്തിലേക്ക് ചുവട് വെക്കുന്ന കുരുന്നുകള്‍ക്ക് സ്‌നേഹപൂര്‍വമായ സ്വീകരണം നല്‍കി കൊണ്ടാണ് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്. പി.ടി എ പ്രസിഡണ്ട് അമീര്‍ ബി പാലോത്തിന്റെ അധ്യക്ഷതയില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സക്കീന നജീബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാഹിദ മന്‍സൂര്‍ മുഖ്യാതിഥിയായി.എസ് എം സി ചെയര്‍മാന്‍ നാസര്‍ കുരിക്കല്‍ .മദര്‍ പിടി എ പ്രസിഡണ്ട് മറിയം ഫസ്‌ന , എസ് ആര്‍ ജി കണ്‍വീനര്‍മാരായ സൗമ്യ എം കെ, ബഹിത എം വി. എന്നീവര്‍ സംസാരിച്ചു.. ഇന്‍ ചാര്‍ജ് ഹെഡ്മിസ്ട്രസ്റ്റ് ഷെരീഫ കെ.. സ്വാഗതവും . സ്റ്റാഫ് സെക്രട്ടറി മുജിബ് റഹ്‌മാന്‍ എം നന്ദിയും പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *