പ്രവേശനോത്സവവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

പനത്തടി :
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവവും കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പനത്തടി
സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ചാക്കോ കുടിപ്പറമ്പില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം പത്മകുമാരി ,
സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര , പി ടി എ വൈസ് പ്രസിഡണ്ട് സ്വാതി പ്രഭ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നീതാ ജോയ് സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി തോമസ് നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി. സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പ്രത്യേകം ആദരിക്കുകയും ഫാ. ചാക്കോ കുടിപ്പറമ്പില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ ഹൃദ്യമായി സ്വാഗതം ചെയ്ത പ്രവേശനോത്സവം വര്‍ണ്ണാഭമായ കലാപരിപാടികളോടെയാണ് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *