അനന്തപുരത്തെ ഓയില്‍ റീസൈക്ലിങ് യൂണിറ്റ് മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ പ്രവര്‍ത്തനാനുമതി നല്‍കൂവെന്ന് ജില്ലാ കളക്ടര്‍

മഞ്ചേശ്വരം താലൂക്കിലെ അനന്തപുരം വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘ ഓയില്‍ റീസൈക്ലിങ് യൂണിറ്റിനെതിരെയുള്ള പരാതിയില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. സ്ഥാപനത്തിലെ പോരായ്മകള്‍ പൂര്‍ണ്ണമായി പരിഹരിക്കുകയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്‌തെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ യൂണിറ്റിന് തുടര്‍പ്രവര്‍ത്തനാനുമതി നല്‍കാവൂ എന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് (ജഇആ) എന്‍വയറോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രസ്തുത സ്ഥാപനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയുടെയും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടി. പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകില്ലെന്നും പരിസര മലിനീകരണത്തിന് കാരണമാകുന്നില്ലെന്നും പൂര്‍ണ്ണമായി ബോധ്യപ്പെട്ടാല്‍ മാത്രമേ സ്ഥാപനത്തിന് ഇനി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്കാന്‍ പാടുള്ളു എന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *