കുവൈത്തിനു നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തി. കുവൈത്തിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചിട്ടുണ്ടെങ്കിലും, ജനങ്ങളോട് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കുവൈത്തിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. നിലവില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ അപ്രസക്തമാക്കുന്ന രീതിയിലാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കുന്നത്.