ഇന്ന് ഓഹരി വിപണിക്ക് അവധി മെയ് 28-ന് ട്രേഡിംഗ് ഇല്ലാത്തത് എന്തുകൊണ്ട്

ബക്രീദ് (ഈദ് അല്‍-അദ്ഹ) പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണികളായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ഇന്ന് (2026 മെയ് 28, വ്യാഴാഴ്ച) അടച്ചിടും. ഇക്വിറ്റി, ഡെറിവേറ്റീവുകള്‍, കറന്‍സി മാര്‍ക്കറ്റുകള്‍ എന്നിവയിലെ വ്യാപാരം ഇന്ന് പൂര്‍ണ്ണമായും ഉണ്ടായിരിക്കുന്നതല്ല. സാധാരണയായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9:15 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ സജീവമായിരിക്കുന്ന വിപണിയാണ് ത്യാഗത്തിന്റെയും ഭക്തിയുടെയും ഈ സുദിനത്തില്‍ താല്‍ക്കാലികമായി വിരാമമിടുന്നത്. ഇനി സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബര്‍ 2) തുടങ്ങിയ ഔദ്യോഗിക അവധി ദിവസങ്ങളിലാണ് വിപണിക്ക് അടുത്ത വിശ്രമവേളകള്‍ വരുന്നത്.

എല്ലാ പ്രധാന സെഗ്മെന്റുകളും ദിവസം മുഴുവന്‍ അടഞ്ഞു കിടക്കുമെങ്കിലും, കമ്മോഡിറ്റി മാര്‍ക്കറ്റായ എംസിഎക്‌സില്‍ ഭാഗികമായി വ്യാപാരം നടക്കും. രാവിലത്തെ സെഷനില്‍ (രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ) ങഇതല്‍ ഇടപാടുകള്‍ ഉണ്ടാകില്ല. എന്നാല്‍ വൈകുന്നേരത്തെ സെഷനില്‍ (വൈകുന്നേരം 5 മണി മുതല്‍ രാത്രി 11:30 വരെ) കമ്മോഡിറ്റി വ്യാപാരികള്‍ക്ക് പതിവുപോലെ വ്യാപാരം പുനരാരംഭിക്കാനുള്ള അവസരമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *