ചെറുതാണെങ്കിലും ചില്ലറക്കാരല്ല ഇന്ത്യന്‍ വിപണിയിലെ മികച്ച കോംപാക്റ്റ് സ്മാര്‍ട്ട്ഫോണുകള്‍

വലിയ സ്‌ക്രീനുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ വിപണി കീഴടക്കുമ്പോഴും, ചെറിയ വലിപ്പത്തിലുള്ള കോംപാക്റ്റ് ഫോണുകള്‍ക്ക് ഇപ്പോഴും വലിയ ആരാധകവൃന്ദമുണ്ട്. ഉപയോഗിക്കാന്‍ എളുപ്പവും കൈകാര്യം ചെയ്യാന്‍ സൗകര്യപ്രദവുമായ മികച്ച കോംപാക്റ്റ് സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഐഫോണ്‍ 17

ഫ്‌ലാഗ്ഷിപ്പ് ഫോണുകളില്‍ ചെറിയ വലിപ്പം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണിത്. 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയും 120 ഹെര്‍ട്സ് പ്രൊമോഷന്‍ സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. എ19 ചിപ്പിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന് 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറയുമുണ്ട്. ഇന്ത്യയില്‍ 82,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഐഫോണ്‍ 17ല

ആപ്പിളിന്റെ പ്രീമിയം അനുഭവം കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവതരിപ്പിച്ചതാണ് ഐഫോണ്‍ 17ല. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, എ19 പ്രോസസര്‍, 48 മെഗാപിക്‌സല്‍ ക്യാമറ എന്നിവയുള്ള ഈ ഫോണില്‍ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകളും ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സും ലഭ്യമാണ്. വില 64,900 രൂപ മുതല്‍ ആരംഭിക്കുന്നു.

ഗൂഗിള്‍ പിക്‌സല്‍ 9മ

50,000 രൂപയില്‍ താഴെ ലഭിക്കാവുന്ന മികച്ച ആന്‍ഡ്രോയിഡ് കോംപാക്റ്റ് ഫോണാണിത്. 6.3 ഇഞ്ച് ുഛഘഋഉ ഡിസ്പ്ലേയും ടെന്‍സര്‍ ജി4 പ്രോസസറുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിള്‍ ഉറപ്പുനല്‍കുന്ന ഏഴ് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും ഇതിന്റെ പ്രധാന ആകര്‍ഷണമാണ്.

മറ്റ് ശ്രദ്ധേയമായ മോഡലുകള്‍

വിവോ എക്സ്300 എഫ്ഇ, ഓപ്പോ റെനോ 15 പ്രോ മിനി 5ജി എന്നീ മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. ഉയര്‍ന്ന റിഫ്രഷ് റേറ്റ്, മികച്ച ക്യാമറ സംവിധാനം, കരുത്തുറ്റ ബാറ്ററി എന്നിവയാണ് ഈ ഫോണുകളെ ഗെയിമിംഗിനും ഫോട്ടോഗ്രഫിക്കും അനുയോജ്യമാക്കുന്നത്.

വലിയ സ്‌ക്രീനുകള്‍ക്ക് മുന്‍തൂക്കമുള്ള ഇന്നത്തെ വിപണിയിലും, കോംപാക്റ്റ് സ്മാര്‍ട്ട്ഫോണുകള്‍ തങ്ങളുടെ പ്രസക്തി നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉപയോഗക്ഷമതയും കൈകാര്യം ചെയ്യാനുള്ള എളുപ്പവുമാണ് ഇവയെ ഇന്നും ജനപ്രിയമാക്കുന്നത്. ആപ്പിളിന്റെ പ്രീമിയം മോഡലുകള്‍ മുതല്‍ ഗൂഗിളിന്റെയും മറ്റ് ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകളുടെയും മികച്ച ഓപ്ഷനുകള്‍ വരെ വിപണിയില്‍ ലഭ്യമാണ്. ബഡ്ജറ്റ് അറിഞ്ഞ്, തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മികച്ചൊരു കോംപാക്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മോഡലുകള്‍ തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്. പുതിയ തലമുറ സ്മാര്‍ട്ട്ഫോണുകള്‍ സാങ്കേതികവിദ്യയില്‍ ഒട്ടും പിന്നിലല്ലെന്ന് ഈ മോഡലുകള്‍ വീണ്ടും തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *