സംസ്ഥാന മിനി ഹാന്‍ഡ്‌ബോള്‍ജില്ലയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍

ബാനം: ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പാടിയോട്ടുചാലില്‍ നടന്ന ഇരുപത്തി രണ്ടാമത് സംസ്ഥാന മിനി ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടും, പെണ്‍കുട്ടിയുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.ശ്രീരാജ്, കെ.ശിവനന്ദ്, പി.ശ്രാവണ്‍കൃഷ്ണ, ടി.ഗൗതംകൃഷ്ണ, പി.വി ആദിനാഥ്, മുഹമ്മദ് ഷബനാസ്, വി.ശിവദത്ത്, പി.കാശിനാഥ് , ജസ് വിന്‍ ജോസ്, ധ്യാന്‍ മനോജ് (എല്ലാവരും ഗവ.ഹൈസ്‌കൂള്‍ ബാനം), എസ്.യാദവ്, മുഹമ്മദ് സുബാന്‍ മൊഗ്രാല്‍, ആദിത്യ ജി ഷെട്ടി, മുഹമ്മദ് ഖാദിര്‍ ഷാനവാസ് (കേന്ദ്രീയ വിദ്യാലയം) തുടങ്ങിയവരാണ് ആണ്‍കുട്ടികളുടെ ടീം അംഗങ്ങള്‍. എം.ഗൗരിനന്ദ, എം.അനുഷ്മ, എം.എ അനന്യ, കെ.ഫാത്തിമ, കെ.രഥുന, ടി.എം അന്‍വിക പ്രവീണ്‍, ബി.അക്ഷര, എസ്.എച്ച് ചിന്ത, കെ.പാര്‍വ്വണേന്ദു (എല്ലാവരും ബാനം ഗവ.ഹൈസ്‌കൂള്‍) എന്നിവര്‍ പെണ്‍കുട്ടിയുടെ ടീമിനായി കളത്തിലിറങ്ങി. ടി.എം പ്രവീണ, എസ് സഞ്ജയ് (പരിശീലകന്‍), ഇര്‍ഷാദ്, സാക്കിയ, ജറീന (ടീം മാനേജര്‍) എന്നിവരാണ് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *