രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറി കള്ളാറിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കുമായുള്ള പേവിഷബാധ പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് മാലക്കല്ല് ക്ഷീര സംഘത്തില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്യുകയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്തംഗങ്ങളായ സനിത ജോസഫ്, ലീല മോഹനന്‍, വാസു പി.എ, സാബു സി.എം, മിനി ഫിലിപ്പ്,ക്ഷീരസംഘം പ്രസിഡണ്ട് തോമസ്മാത്യു,സെക്രട്ടറി ചാക്കോ പി. കെ എന്നിവര്‍ സംബന്ധിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ലക്ഷ്മി രാജന്‍ സ്വാഗതവും കൃഷ്ണാനന്ദ് നന്ദിയും പറഞ്ഞു.