ഓട്ടോ സര്‍വീസിന്റെ മറവില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന! ചേര്‍പ്പില്‍ രാസലഹരിയുമായി ഡ്രൈവര്‍ പിടിയില്‍

തൃശ്ശൂര്‍ ചേര്‍പ്പ് ചൊവ്വൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്താനായി സൂക്ഷിച്ച അതിമാരക രാസലഹരിയായ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവറെ റൂറല്‍ പോലീസ് പിടികൂടി. കുട്ടനെല്ലൂര്‍ ആലുക്കല്‍ വീട്ടില്‍ ശ്രീജിത്ത് (38) ആണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ വലയിലായത്. തൃശ്ശൂര്‍ റൗണ്ടില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ഇയാള്‍, ഈ ജോലിയുടെ മറവിലാണ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നിരോധിത ലഹരി ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നത്.

അതേസമയം മുന്‍പും വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വീടുകയറി ആക്രമണം നടത്തിയ കേസിലും, മാളയില്‍ വണ്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലും പ്രതിയായ ഇയാള്‍ക്കെതിരെ ഇത്തവണ ബാലനീതി നിയമത്തിലെ (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *