കരുത്തന്‍ ഢ8 എഞ്ചിനുമായി ബിഎംഡബ്ല്യു ത6 തിരിച്ചെത്തുന്നു! പുത്തന്‍ മോഡലിന്റെ പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു

ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ കരുത്തുറ്റ എസ്യുവി-കൂപ്പെ മോഡലായ ‘ത6 ങ60ശ ഃഉൃശ്‌ല’-ന്റെ പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ ഇന്ത്യന്‍ വിപണിയില്‍ ആരംഭിച്ചു. 2023-ല്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തലാക്കിയ ത6 സീരീസ്, കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിലും അത്യാധുനിക സവിശേഷതകളോടെയുമാണ് ഇപ്പോള്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുന്നത്. വിദേശത്ത് പൂര്‍ണ്ണമായി നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സിബിയു മോഡലായാണ് ഇത് എത്തുന്നത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യുവിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

റോഡില്‍ എപ്പോഴും വേറിട്ടുനില്‍ക്കുന്ന സ്‌പോര്‍ട്ടി കൂപ്പെ എസ്യുവി ഡിസൈന്‍ തന്നെയാണ് പുതിയ ബിഎംഡബ്ല്യു ത6ന്റെ പ്രധാന ആകര്‍ഷണം. മുന്‍ഭാഗത്തെ പുതുക്കിയ കിഡ്‌നി ഗ്രില്ലും മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്ലാമ്പുകളും പുതിയ ഡിആര്‍എല്‍ സിഗ്‌നേച്ചറുകളും വണ്ടിയുടെ ലുക്ക് മാറ്റുന്നുണ്ട്. വശങ്ങളിലേക്ക് നോക്കിയാല്‍ ഇരട്ട-സ്പോക്ക് ഡിസൈനുള്ള വലിയ 21 ഇഞ്ച് അലോയ് വീലുകളും, ചുവന്ന ബ്രേക്ക് കാലിപ്പറുകളും ഇതിന്റെ സ്‌പോര്‍ട്ടി ഭാവം വര്‍ദ്ധിപ്പിക്കുന്നു. വലിപ്പമേറിയ പിന്‍ ബമ്പറും മസ്‌കുലാര്‍ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ലാമ്പുകളും ഇരട്ട എക്സ്ഹോസ്റ്റും ഇതിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

ആഡംബരവും സാങ്കേതികവിദ്യയും ഒത്തുചേരുന്നതാണ് ഇതിന്റെ ഇന്റീരിയര്‍. ഡാഷ്ബോര്‍ഡില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഒരൊറ്റ വളഞ്ഞ പാനലില്‍ ക്രമീകരിച്ചിരിക്കുന്നു. വെന്റിലേറ്റഡ് പവര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയ്ക്ക് പുറമെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന നൂതനമായ അഡാസ് സാങ്കേതികവിദ്യയും ഈ ആഡംബര വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത എഞ്ചിനാണ് ഇതിന്റേത്. 48ഢ മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനമുള്ള 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഢ8 പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 523 യവു പവറും 750 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമുള്ള ഈ കാറിന് വെറും 4.3 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. വാഹനത്തിന്റെ കൃത്യമായ വിലയും ലോഞ്ച് തീയതിയും കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏകദേശം 1.3 കോടി മുതല്‍ 1.4 കോടി രൂപ വരെ (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *