സൂര്യ ഈസ് ബാക്ക് ആഗോള ബോക്‌സ് ഓഫീസില്‍ കറുപ്പ് കത്തുന്നു 236 കോടിയുടെ വമ്പന്‍ കുതിപ്പ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സൂര്യ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകനല്‍കി ‘കറുപ്പ്’ തിയറ്ററുകളില്‍ വന്‍ കുതിപ്പ് തുടരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം ഇതുവരെ 236.78 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശ വിപണിയില്‍ മാത്രം ചിത്രം 64.75 കോടി രൂപയുടെ മികച്ച നേട്ടം സ്വന്തമാക്കി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 172.03 കോടിയാണ് ചിത്രം നേടിയത്.

നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. തികച്ചും വ്യത്യസ്തമായ മേക്കോവറിലാണ് ഇരുവരും എത്തുന്നത്. മലയാളത്തില്‍ നിന്ന് ഇന്ദ്രന്‍സ്, സ്വാസിക, ശിവദ എന്നിവരും നാട്ടി, അനഘ മായ രവി, സുപ്രീത് റെഡ്ഡി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സായ് അഭ്യാങ്കര്‍ സംഗീതവും ജി.കെ. വിഷ്ണു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അന്‍ബറിവ്, വിക്രം മോര്‍ എന്നിവരുടെ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സിനും സാറ്റലൈറ്റ് അവകാശം സീ തമിഴിനുമാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *