ഉദുമയില്‍ ജവഹര്‍ ബാല്‍മഞ്ച് ‘കിളിക്കൂട്ടം’ സര്‍ഗാത്മക ക്യാമ്പ് സംഘടിപ്പിച്ചു

?ഉദുമ: ജവഹര്‍ ബാല്‍ മഞ്ച് ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ‘കിളിക്കൂട്ടം’ സര്‍ഗാത്മക ക്യാമ്പ് സംഘടിപ്പിച്ചു. പ്രിയദര്‍ശിനി മന്ദിരത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ഗീത കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളിലെ സര്‍ഗ വാസനകളെ പരിപോഷിപ്പിക്കാനുള്ള ക്യാമ്പ് അഭിലാഷ് പൊയിനാച്ചി നിയന്ത്രിച്ചു. അഡ്വ. ഹന സമീര്‍ കുട്ടികള്‍ക്ക് ക്ലാസ്സ് എടുത്തു.
?ഷിബു കടവങ്ങാനം അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, സുകുമാരി ശ്രീധരന്‍, വേണു പള്ളം, ശംഭു ബേക്കല്‍, പി. പി. ശ്രീധരന്‍, രതീഷ് ഞെക്ലി, വാസു മാങ്ങാട്, സജി ബേക്കല്‍, പഞ്ചായത്തംഗങ്ങളായ മംഗളവതി , ചന്ദ്രന്‍ നാലാംവാതുക്കല്‍, കൃഷ്ണന്‍ പള്ളം, സി. കെ. വേണു എന്നിവര്‍ പ്രസംഗിച്ചു.
ധര്‍മ്മപാലന്‍ ഞെക്ലി, രാകേഷ് മേല്‍ബാര, ഹര്‍ഷ ഷിബു, ടി. കെ നിഷിത , മണികണ്ഠന്‍ ഞെക്ലി, ശശിധരന്‍ ഉദയമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.
മാജിക് ഷോയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *