അംബിക ആര്‍ട്ട്‌സ് കോളേജില്‍ എംടിടിസി പരീക്ഷയില്‍ 100 ശതമാനം വിജയം

പാലക്കുന്ന്: മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് (എം ടി ടി സി ) പരീക്ഷയില്‍ പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജിന് 100 ശതമാനം വിജയം. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ഡിസ്റ്റിംഗ്ഷന്‍ മാര്‍ക്കോടെയാണ് പാസായത്. 15 വര്‍ഷമായി ഇവിടെ നടന്നു വരുന്ന ഈ കോഴ്‌സില്‍ ഇതിനകം 600 ഓളം കുട്ടികള്‍ ഉന്നത വിജയം നേടിയിട്ടുണ്ട്. 90 ശതമാനം പേരും വിവിധ സ്‌കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ വി. പ്രേമലത പറഞ്ഞു. പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള സ്ഥാപനമാണിത്.100 ശതമാനം വിജയം നേടിയ കുട്ടികളെയും അധ്യാപകരെയും വിദ്യാഭ്യാസ സമിതി യോഗം അഭിനന്ദിച്ചു. പരീക്ഷ പാസാകുന്നവര്‍ക്ക് ഉടനെ ജോലി സാധ്യതയുള്ള കോഴ്‌സ് ആണിത്. തുടര്‍ വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു വെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *