പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ ഗീതാജ്ഞാന യജ്ഞത്തിന് തുടക്കം കുറിച്ചു. ക്ഷീരശൈലം ഓഡിറ്റോറിയത്തില്‍ പൂജാരിയും ക്ഷേത്ര ഭാരവാഹികളും യു എ ഇ പ്രതിനിധിയും, പ്രഭാഷകനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. സുനീഷ് പൂജാരി, പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ആമുഖ പ്രസംഗം നടത്തി.
22,23,24,29,30,31 തീയതികളില്‍ 3.30 മുതല്‍ 5.30 വരെ ശ്രദ്ധാത്രയ വിഭാഗയോഗം അധ്യായം 17ലെ വിഷയത്തില്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍ ആണ് പ്രഭാഷണം നടത്തുന്നത് . യുഎ ഇ കമ്മിറ്റിയുടെ സഹകരണത്തോടെ 2008 ല്‍ മധ്യവേനല്‍ അവധിക്കാലത്ത് ആരംഭിച്ചതാണ് ഇവിടെ ഗീതാജ്ഞാന യജ്ഞം.