കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജനകീയ ശുചീകരണം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

രാജപുരം:കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജനകീയ ശുചീകരണം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശുചീകരണ പ്രവര്‍ത്തി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ. ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിനു കുര്യാക്കോസ് മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ അധ്യക്ഷനായി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ പി, പതിനാലാം വാര്‍ഡ് മെമ്പര്‍ ബിന്ദു ഗംഗാധരന്‍ , പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഗീത പി , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രമ ബി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് അസ്മാബി എം കെ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ശുചീകരണത്തില്‍ പിടിഎ , എംപിടിഎ, എസ്എംസി, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *