കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2026-28 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. യോഗത്തോടനുബന്ധിച്ച് മാലക്കല്ല് യൂണിറ്റ് നിര്‍മ്മിച്ച് നല്‍കിയ ‘അബ്രാഹം കടുത്തോടി മെമ്മോറിയല്‍’ ബസ്സ് വെയ്റ്റിംഗ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജെ. സജി മുഖ്യാതിഥിയായി. യൂണിറ്റിലേക്ക് കാരുണ്യഹസ്തമായി യൂത്ത് വിംഗ് സംഭാവനയായി നല്‍കിയ പാലിയേറ്റീവ് ഉപകരണങ്ങള്‍ ജില്ലാ സെക്രട്ടറി കെ. വി. ദാമോദരന്‍ ഏറ്റുവാങ്ങി. സംഘടനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം സുനില്‍കുമാര്‍, വനിതാ വിങ് ജില്ലാ സെക്രട്ടറി ഗീതാ നാരായണന്‍, യൂത്ത് വിങ് ജില്ലാ സെക്രട്ടറി സജേഷ് തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. സോജന്‍ മാത്യു സ്വാഗതവും ,സി ഒ ജോസഫ് യോഗത്തിന് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : പ്രസിഡന്റ് ജോണി ടി.വി.
ജനറല്‍ സെക്രട്ടറി സി ഒ ജോസഫ്
ട്രഷറര്‍ ഷാജി ജോസഫ്.

Leave a Reply

Your email address will not be published. Required fields are marked *