ഭര്‍ത്താവിന്റെ അര്‍ബുദബാധ അമേരിക്കന്‍ രഹസ്യാന്വേഷണ മേധാവി തുളസി ഗാബാര്‍ഡ് രാജി പ്രഖ്യാപിച്ചു

ഭര്‍ത്താവിന് അര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ തുളസി ഗാബാര്‍ഡ് തന്റെ ഔദ്യോഗിക പദവി ഒഴിയുന്നു. കഠിനമായ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ജീവിതപങ്കാളിക്ക് ഒപ്പം നില്‍ക്കേണ്ടതുള്ളതിനാല്‍, രാജ്യത്തിന്റെ സുപ്രധാനമായ ഈ ഉത്തരവാദിത്തത്തില്‍ തുടരാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. ജൂണ്‍ 30-ഓടെ തുളസിയുടെ രാജി പ്രാബല്യത്തില്‍ വരും. മികച്ച രീതിയില്‍ കടമകള്‍ നിര്‍വഹിച്ച തുളസി ഗാബാര്‍ഡിന്റെ സേവനം ഇല്ലാതാകുന്നത് രാജ്യത്തിന് വലിയൊരു നഷ്ടമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *