കണ്ടാല്‍ വെറും എ4 പേപ്പര്‍ ഉള്ളില്‍ മാരക ലഹരി കുവൈത്തില്‍ പ്രവാസി പിടിയില്‍

കണ്ടാല്‍ സാധാരണ എ4 സൈസ് പേപ്പറാണെന്ന് തോന്നിക്കുന്ന രീതിയില്‍ മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഏഷ്യന്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരുടെ പിടിയിലായി. കെമിക്കല്‍ മയക്കുമരുന്ന് ദ്രാവകത്തില്‍ മുക്കിയുണക്കിയ 10 എ4 ഷീറ്റുകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. കൂടാതെ ശാബു എന്നറിയപ്പെടുന്ന അഞ്ച് ഗ്രാം മയക്കുമരുന്നും പ്രതിയുടെ പക്കല്‍ നിന്നു കണ്ടെടുത്തു.

നേരത്തെ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ വിപണിയില്‍ സജീവമായിരുന്നെങ്കില്‍, ഇപ്പോള്‍ അത് എ4 പേപ്പറിന്റെ വലുപ്പത്തിലേക്ക് മാറിയത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *