റാണിപുരം വന സംരക്ഷണ സമിതി ലോക ജൈവ വൈവിധ്യ ദിനാചരണവും അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജന പ്രവര്‍ത്തനവും നടത്തി.

രാജപുരം:റാണിപുരം വന സംരക്ഷണ സമിതി ലോക ജൈവ വൈവിധ്യ ദിനാചരണവും അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജന പ്രവര്‍ത്തനവും നടത്തി. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി കെ വിമല്‍ രാജ്, കെ വി അനിത എന്നിവര്‍ പ്രസംഗിച്ചു. കെ സുരേഷ് , ബി.കെ പ്രദീപ്, കെ ആര്‍ രതീഷ് , ശരത് കോളിച്ചാല്‍ എന്നിവര്‍ നേതൃത്വംനല്കി.

Leave a Reply

Your email address will not be published. Required fields are marked *