രാജപുരം:നടക്കാന്‍ പോലും പറ്റാത്ത തരത്തില്‍ തകര്‍ന്ന് കിടക്കുന്ന മുന്നൂറോളം കുട്ടികള്‍ പഠിക്കുന്നതും അമ്പതോളം കുടുംബങ്ങളുടെ ഏക ആശ്രയവുമായ കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി പ്ലസ് ടു ബ്ലോക്കിലേക്കുള്ള റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാര്‍ഷിക യോഗം അധികൃതരോടാവശ്യപ്പെട്ടു
കൊട്ടോടി വ്യാപര ഭവനില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി മുഖ്യ പ്രഭാഷണം നടത്തി മേഖലാ കണ്‍വീനര്‍ അഷറഫ് യൂണിറ്റ് സെക്രട്ടറി c ബാലഗോപാലന്‍ സി.ഒ.ജോയി ബാലകൃഷ്ണന്‍ ടി എന്നിവര്‍ സംസാരിച്ചു 2026-28 വര്‍ഷത്തെ ഭാരവാഹികളായി കൃഷ്ണന്‍ കൊട്ടോടി പ്രസിഡണ്ട് സി ബാലഗോപാലന്‍ സെക്രട്ടറി ഫിലിപ്പ് തേരകത്തി നാടിയില്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.