മികവ് നിലനിര്‍ത്താന്‍ അവധിക്കാല വോളിബോള്‍ പരിശീലനവുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
രാജപുരം:കോടോത്ത് ഡോ. അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കാസര്‍ഗോഡ് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലും സംയുക്തമായി വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ദിവസവും രാവിലെ ഏഴ് മണി മുതല്‍ പത്ത് മണി വരെ നടന്നുവരികയാണ്.
കായിക മേഖലയില്‍ സ്‌കൂളിന്റെ മികവ് വടംവലിയില്‍ ജില്ലാ സംസ്ഥാന ദേശീയ തലങ്ങളില്‍ നിരവധി കായികതാരങ്ങള്‍ സ്വര്‍ണ്ണമെഡല്‍ അടക്കം കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ സബ് ജില്ലാ തലത്തില്‍ തുടര്‍ച്ചയായി ഹാന്റ് ബോളിലും വോളിബോളിലും ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
ദേശീയ വോളിബോള്‍ താരം ജോയ് സിറിയക്ക് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ കോച്ച്, സ്‌കൂളിലെ കായികാദ്ധ്യാപകന്‍ ജനാര്‍ദ്ദനന്‍ എന്നീവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നു വരുന്നത്. പി ടിഎ പ്രസിഡന്റ് പി.രമേശന്‍ എസ് എം സി ചെയര്‍മാന്‍ ബിജു മോന്‍ കെ.ബി. മദര്‍ പിടിഎ പ്രസിഡന്റ് മിഥിന ഉദയന്‍, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് എരുമക്കുളം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു പി.എം, ഹെഡ് മിസ്റ്ററസ് ശാന്തകുമാരി പിടിഎ ഭാരവാഹികള്‍ എന്നീവരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് 30 ന് സമാപിക്കും.