രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ദിനത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. കുടുംബശ്രീ ദിനത്തില്‍ മുഴുവന്‍ ഏ ഡി എസിന്റെ നേതൃത്വത്തില്‍ അയല്‍ കൂട്ട പരിധിയിലെ കിടപ്പിലായ വയോജനങ്ങളെ സന്ദര്‍ശിച്ച് മാനസിക പിന്തുണ നല്കി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു. എല്ലാ അയല്‍ കൂട്ടത്തിന്റെ നേതൃത്വത്തില്‍ വീടുകളിലും പൊതു ഇടങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ ജില്ലാ ആശുപതിയില്‍ രക്തദാനം നടത്തി. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി.പി. രക്തം നല്കി ഉത്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍ പേഴ്സണ്‍ പി.വി. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. .സ്‌നേഹിതയിലെ ജീവനക്കാരായ രാജലക്ഷ്മി, ബിനിമോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിഡിഎസ് മെമ്പര്‍എം , നിഷ അനന്ദന്‍ , അഗ്രി സിആര്‍ പി സവിത സി.പി ആനിമേറ്റര്‍ രാധിക എന്നിവര്‍ സംബന്ധിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി തങ്കമണി സ്വാഗതവും സിഡിഎസ് അംഗം മാധവി എം നന്ദിയും പറഞ്ഞു.