രാജപുരം: മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണ സമ്മേളനവും കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സന്തോഷ് വി ചാക്കോ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ , ബ്ലോക്ക് സെക്രട്ടറി സജിപ്ലാച്ചേരി, മണ്ഡലം സെക്രട്ടറി ഗിരീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ഒടിചാക്കോ എന്നിവര്‍ സംസാരിച്ചു.