നീലേശ്വരത്തേയും മാവുങ്കാലിലേയും ആകാശപാത സമരം സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക: സപര്യ

കാഞ്ഞങ്ങാട്: നീലേശ്വരം, മാവുങ്കല്‍ ദേശീയപാതയുമായി ബന്ധപ്പെട്ട ആകാശപാത ജനകീയസമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ നിത്യ ജീവിതത്തെ തടസപ്പെടുത്തിയുള്ള നിര്‍മ്മിതി പൊളിച്ചു നീക്കി ജനകീയ രൂപരേഖയ്ക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ദേശീയപാതാ അതോറിറ്റിയെ ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റേയും ഉത്തരവാദിത്തമാണ്.

ദേശീയപാത ഒരു സുസ്ഥിര വികസന പദ്ധതിയാണ്. അതുകൊണ്ടുതന്നെ കുറ്റങ്ങള്‍ പരിഹരിക്കാന്‍ ചില നഷ്ടങ്ങള്‍ സഹിക്കേണ്ടിവരും. തെറ്റായ നിര്‍മ്മിതികള്‍ പൊളിച്ചു മാറ്റണമെന്ന ജനകീയ സമരത്തെ അധികൃതര്‍ ഗൗരവത്തോടെ കാണേണ്ടതാണ്. ആകാശപ്പാത സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. സപര്യ പ്രമേയം ആവശ്യപ്പെട്ടു. എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ പ്രമേയം അവതരിപ്പിച്ചു. സപര്യ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ആനന്ദ കൃഷ്ണന്‍ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു. പ്രേമചന്ദ്രന്‍ ചോമ്പാല, അനില്‍ പട്ടേന, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ജയകൃഷ്ണന്‍ മാടമന, ടി.വി സജിത്ത്, ദിലീപ് നായര്‍ കുണ്ടാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *