പാലക്കുന്ന്: ഉദുമ, പള്ളിക്കര, ചെമ്മനാട്, പുല്ലൂര്‍ -പെരിയ, കുറ്റിക്കോല്‍, ദേലമ്പാടി, ബേഡഡുക്ക, മുളിയാര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ഉദുമ ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് പാലക്കുന്ന് കോസ്മോ ക്ലബ് പൊതുയോഗം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി വിവിധ സംഘടനകളുടെ നിരന്തരമായ ആവശ്യമാണിത്. ഇത് സംബന്ധിച്ച് സര്‍ക്കാറിന് പരാതി നല്‍കുമെന്ന് യോഗം അറിയിച്ചു. പ്രസിഡന്റ് ബാലകൃഷ്ണന്‍ കേവീസ് അധ്യക്ഷനായി.
പ്രൊഫ. പ്രവീണ്‍ കോടോത്ത്, വി. വി. കെ. ബാബു, നാരായണന്‍ നായര്‍ പാലക്കില്‍, പാലക്കുന്നില്‍ കുട്ടി, ജഗന്‍ പാലക്കുന്ന്, അച്യുതന്‍ പള്ളം, ശ്രീധരന്‍ കൂവത്തൊട്ടി, കമലാക്ഷന്‍ കേവീസ്, നാരായണന്‍ മീത്തല്‍ എന്നിവര്‍ പ്രസംഗിച്ചു.