എല്‍.ഡി.എഫ് ആയിരുന്നെങ്കില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കില്ലായിരുന്നു മുഹമ്മദ് റിയാസ്

വി.ഡി. സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. സത്യപ്രതിജ്ഞാ ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കാനും മതപരമായ വിഷയമാക്കി മാറ്റാനുമാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നുവെങ്കില്‍ വന്ദേമാതരം ആറു വരികളും ആലപിക്കില്ലായിരുന്നു. വേദിയില്‍ ഇരിക്കുന്നതു ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ സത്യപ്രതിജ്ഞയില്‍ ഒഴിവാക്കിയിരുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു വിഷയത്തില്‍ സി.പി.ഐയും കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഭാഗങ്ങള്‍ ഒഴിവാക്കണമെന്നത് കോണ്‍ഗ്രസ് നേരത്തെ എടുത്ത തീരുമാനമായിരുന്നുവെന്നും സി.പി.ഐ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *