ചുള്ളിക്കര ഡോണ്‍ ബോസ്‌കോയില്‍ എസ്സി-എസ്ടി ട്രൈബല്‍ സിക്സ്സസ് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

രാജപുരം: സ്‌പോര്‍ട്‌സ് ഫോര്‍ ചേഞ്ച്’ പദ്ധതിയുടെ ഭാഗമായി ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ എസ്സി-എസ്ടി ട്രൈബല്‍ സിക്സ്സസ് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് (SC ST Tribal 6’s Soccer) സംഘടിപ്പിച്ചു. ഡോണ്‍ ബോസ്‌കോ ചുള്ളിക്കര ഗ്രൗണ്ടിലാണ് ആവേശം നിറഞ്ഞ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഫാ. ടോണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഡോണ്‍ ബോസ്‌കോ ഡയറക്ടര്‍ ഫാ.സണ്ണി ആധ്യഷനായി. വിവിധ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനമായ ട്രോഫിയും ക്യാഷ് അവാര്‍ഡ് 10000 രൂപയും ‘യുവജന അരങ്ങനടുക്കം’ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തിന് അര്‍ഹമായ ട്രോഫിയും ക്യാഷ് അവാര്‍ഡ് 5000 രൂപയും ‘അറേബ്യന്‍ എഫ്. സി അരീക്കര’ കരസ്ഥമാക്കി. ചടങ്ങില്‍ ബൈരാഗ് പോള്‍, ജെസി ജോര്‍ജ്ജ്, കോച്ചുമാരായ സതീഷ്, ശ്യാം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *