വേഷം ചെറുതായിപ്പോയി വലുത് വേണം അതിരടിയില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

മലയാള സിനിമാ പ്രേക്ഷകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ബേസില്‍ ജോസഫ് ചിത്രം ‘അതിരടി’യുടെ തമിഴ് പ്രീ-റിലീസ് വേദിയില്‍ തിളങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലേക്ക് സഞ്ജുവിനെ ആലോചിച്ചിരുന്നതായി ബേസില്‍ ജോസഫ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ എന്തുകൊണ്ട് താന്‍ ഭാഗമായില്ല എന്നതിന്റെ കാരണം രസകരമായ ശൈലിയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ട് നിരസിച്ചു എന്ന അവതാരകയുടെ ചോദ്യത്തിന്, തനിക്ക് തന്ന വേഷം വളരെ ചെറുതായതിനാലാണ് അത് ചെയ്യാതിരുന്നതെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ”വളരെ ചെറിയ വേഷമാണ് തന്നത്. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. തരുമ്പോള്‍ കുറച്ച് വലിയ വേഷം തരണമെന്ന് ഞാന്‍ പറഞ്ഞു. ബേസില്‍ ഭയങ്കര വലിയ സംവിധായകനാണ്, അതുകൊണ്ട് എനിക്ക് എങ്ങനെയുള്ള വേഷമാണ് തരേണ്ടതെന്ന് അവന് നന്നായി അറിയാം,” സഞ്ജു സാംസണ്‍ പറഞ്ഞു.

സഞ്ജുവിന് എങ്ങനെയുള്ള വേഷമാണ് നല്‍കേണ്ടതെന്ന ചോദ്യത്തിന്, മാസ്സ് ലുക്കിലുള്ള ഒരു ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു മനസ്സിലെന്നായിരുന്നു ബേസിലിന്റെ മറുപടി. ഇതിന് മറുപടിയായി, തമിഴ്നാട്ടില്‍ പണ്ടുമുതലേ ഓട്ടോ ഡ്രൈവര്‍ വേഷങ്ങള്‍ വന്‍ മാസ്സ് ആണെന്നായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ കൗണ്ടര്‍.

Leave a Reply

Your email address will not be published. Required fields are marked *