പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി ഏര്‍പ്പെടുത്തണം രാജപുരം പ്രസ്‌ഫോറം

രാജപുരം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി
ഏര്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ്‌ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ക്ഷേമനിധി പ്രശ്‌നം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് പറയുന്നതല്ലാതെ പ്രാവര്‍ത്തികമാക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. നൂറുകണക്കിന് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരാണ് ക്ഷേമനിധിയോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ തുഛമായ വേതനത്തില്‍ കേരളത്തില്‍ ജോലി ചെയ്യുന്നത്. പ്രസിഡന്റ് ഗണേശന്‍ പാണത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഓട്ടമല റിപ്പോര്‍ട്ടവതരിപ്പിച്ചു. ജി.ശിവദാസന്‍, രവീന്ദ്രന്‍ കൊട്ടോടി, സണ്ണി ജോസഫ്, സുരേഷ് കുക്കള്‍, നൗഷാദ് ചുള്ളിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ജി.ശിവദാസന്‍ (പ്രസിഡന്റ്), രവീന്ദ്രന്‍ കൊട്ടോടി (സെക്രട്ടറി), ഗണേശന്‍ പാണത്തൂര്‍ (ട്രഷറര്‍), നൗഷാദ് ചുള്ളിക്കര (ജോയിന്റ് സെക്രട്ടറി), രാജേഷ് ഓട്ടമല (വൈസ് പ്രസിഡന്റ്)

Leave a Reply

Your email address will not be published. Required fields are marked *